കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് വാക്‌സിനേഷില്‍ ചരിത്രനേട്ടം; 200 കോടി പിന്നിട്ട് രാജ്യം, അഭിനന്ദനവുമായി മോദി

Google Oneindia Malayalam News

ന്യൂദൽഹി: കോവിഡ് വാക്സിനേഷൻ 200 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.18 മാസങ്ങൾ കൊണ്ടാണ് ഈ അഭിമാനകരമായ നേട്ടം രാജ്യം കൈവരിച്ചത്. ആകെ കുത്തിവച്ചതിൽ 71 ശതമാനവും ഗ്രാമീണ മേഖലയിലാണെന്ന് കേന്ദ്ര ആരോഗ്യം മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 2021 ജനുവരി 16നാണ് ഇന്ത്യൻ നിർമ്മിത വാക്സിനുകളായ കോവാക്സിനും കോവിഷീൽഡും വിതരണം ചെയ്തുതുടങ്ങിയത്.

നാഴികക്കല്ല് കൈവരിക്കുന്നതിനും ചരിത്രം സൃഷ്ടിച്ചതിനും രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. "ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു! 200 കോടി വാക്‌സിൻ ഡോസുകളുടെ കണക്ക് കടന്നതിന് എല്ലാ ഇന്ത്യക്കാർക്കും അഭിനന്ദനങ്ങൾ. ഇന്ത്യയെ നിർമ്മിക്കുന്നതിൽ സംഭാവന നൽകിയവരിൽ അഭിമാനിക്കുന്നു. വാക്സിനേഷൻ ഡ്രൈവ് അളവിലും വേഗതയിലും സമാനതകളില്ലാത്തതാണ്. ഇത് കോവിഡ്നെ തിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തി, പ്രധാനമന്ത്രി പറഞ്ഞു.

modi

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല;നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെരാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല;നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെ

"2 ബില്യൺ കോവിഡ് -19 വാക്‌സിൻ ഡോസുകൾ നേടിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഹത്തായ നാഴികക്കല്ലാണ്.നമ്മുടെ സ്വന്തം വാക്‌സിനുകൾ ഉപയോഗിച്ചാണ് നമ്മൾ ഇത് നേടിയത്. ഈ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും ജനങ്ങളും രാജ്യത്തിന്റെ നേതൃത്വവും അർഹിക്കുന്നു.
നിതി ആയോഗ് അംഗവും ഇന്ത്യയുടെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ വി കെ പോൾ പറഞ്ഞു.

'ജനിച്ചതാര്‍ക്കുവേണ്ടി...' നിമിഷയെ എടുത്തുപൊക്കി ജാസ്മിന്‍ ആ വൈറല്‍ ചിത്രങ്ങള്‍ ഇതാ

"പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ ദർശനാത്മക നേതൃത്വത്തിന് കീഴിൽ ഇന്ത്യ ചരിത്രം രചിച്ചു. ഈ അസാധാരണ നേട്ടം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും,ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ട്വിറ്ററിൽ കുറിച്ചു.

അതേസമയം, തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിൽ എത്തി. ഇന്നലെ 20,528 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2,689 കേസുകളുടെ വർധനയുണ്ടായി.

നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 1,43,449 പേരാണ്. 49 മരണം കൂടി കോവിഡ് മൂലം സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ 4,37,50,599 ആയി ഉയർന്നു. 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,25,709 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.47 ശതമാനം.

English summary
India crossed 200 crore covid vaccine doses, PM Modi congratulated the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X