കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയല്‍ക്കിളികള്‍ വികസനവിരുദ്ധര്‍, കീഴാറ്റൂര്‍ സമരത്തെ ഐഎന്‍ടിയുസി തള്ളി, കോണ്‍ഗ്രസ് കുരുക്കില്‍!

വയല്‍ക്കിളികളുടെ സമരം ശ്രദ്ധപിടിച്ച് പറ്റാന്‍ വേണ്ടിയുള്ളതാണെന്ന് ഐഎന്‍ടിയുസി പറഞ്ഞു

Google Oneindia Malayalam News

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ തള്ളി ഐഎന്‍ടിയുസി. കീഴാറ്റൂരില്‍ സമരം നടത്തുന്നത് വികസനവിരുദ്ധരാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ദേശീയപാത ബൈപ്പാസ് നിര്‍മാണത്തിനെതിരായ വയല്‍ക്കിളികളുടെ സമരത്തിനോട് യാതൊരു താല്‍പര്യവുമില്ലെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസിന് ചന്ദ്രശേഖരന്റെ നിലപാട് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

കേംബ്രിഡ്ജ് അനലറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തില്‍ നിന്നുള്ള വ്യവസായി ആരാണ്? പിന്നില്‍ ബിജെപികേംബ്രിഡ്ജ് അനലറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തില്‍ നിന്നുള്ള വ്യവസായി ആരാണ്? പിന്നില്‍ ബിജെപി

1

വയല്‍ക്കിളികളുടെ സമരം ശ്രദ്ധപിടിച്ച് പറ്റാന്‍ വേണ്ടിയുള്ളതാണ്. അതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഇത്തരം സമരങ്ങള്‍ ചെയ്യുന്നവര്‍ തൊഴിലാളികളല്ല. അവരെ അങ്ങനെ വിളിക്കാനും പറ്റില്ല. തൊഴില്‍ പ്രശ്‌നം ഉന്നയിച്ചല്ല അവര്‍ കീഴാറ്റൂരില്‍ സമരം നടത്തുന്നത്. വയല്‍ക്കിളികള്‍ സ്വന്തം താല്‍പര്യങ്ങളാണ് കീഴാറ്റൂരിലെ സമരത്തില്‍ കാണിക്കുന്നത്. അത്തരം താല്‍പര്യങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത ഐഎന്‍ടിയുസിക്ക് ഇല്ലെന്നും ചന്ദ്രശേഖരന്‍ പറയുന്നു. അതേസമയം കീഴാറ്റൂരിലേത് സര്‍ക്കാരിന്റെ ഉചിതമായ നടപടിയാണ്. വികസനത്തിന് റോഡുകള്‍ ആവശ്യമാണെന്ന് ല്ലൊവര്‍ക്കുമറിയാം. അതിനായി ഭൂമി ഏറ്റെടുക്കേണ്ടിയും വരും. എന്നാല്‍ അത്തരമൊരു വികസന പ്രവൃത്തിക്കെതിരെ സമരം ചെയ്യുന്നത് യോജിക്കാനാവാത്ത കാര്യമാണ്. അത്തരം സമരങ്ങളെ ഒരു സംഘടനയ്ക്കും പിന്തുണയ്ക്കാനാവില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

2

അതേസമയം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വയല്‍ക്കിളികളെ പിന്തുണച്ചുകൊണ്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. എന്നാല്‍ കീഴാറ്റൂരില്‍ സിപിഎം പ്രതികാര നടപടി ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. സുരേഷിന്റെ സഹോദരന്‍ രതീഷ് ചന്ദ്രോത്തിന് തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പു പറഞ്ഞാല്‍ ജോലി നല്‍കാമെന്നാണ് സിഐടിയു പറയുന്നത്.

ഇസ്രായേൽ സൈനികരുടെ മുഖത്തടിച്ച കുറ്റത്തിന് പലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് എട്ടുമാസം തടവ്ഇസ്രായേൽ സൈനികരുടെ മുഖത്തടിച്ച കുറ്റത്തിന് പലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് എട്ടുമാസം തടവ്

ചരിത്രം രചിച്ച് എയര്‍ ഇന്ത്യ: സൗദി വ്യോമപാതയിലൂടെ ആദ്യ വിമാനം ഇസ്രയേലില്‍, നേട്ടം ഇന്ത്യയ്ക്ക്!!ചരിത്രം രചിച്ച് എയര്‍ ഇന്ത്യ: സൗദി വ്യോമപാതയിലൂടെ ആദ്യ വിമാനം ഇസ്രയേലില്‍, നേട്ടം ഇന്ത്യയ്ക്ക്!!

English summary
intuc against vayalkili strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X